കല്യാണം കഴിക്കാനുള്ള ചില അടവുകള്‍
ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ ...!
-----------------------------------------------------------------------------------------------
part-1
-------
ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മള്‍ മനസ്സില്‍ കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്‍ ഒരു മടിയും കാണിക്കരുത് ..! പോയാല്‍ ഒരു നിരാശ കിട്ടിയാല്‍ കല്യാണമാ കല്യാണം ...!
ഓരോന്നായി മനസ്സിരുത്തി വായിക്കുക ....
1 . നിങ്ങളുടെ date of birth .. വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് അത്യാവിശ്യം വലുപ്പത്തില്‍ എഴുതി വെക്കുക (അടുക്കളയില്‍ എഴുതുവാന്‍ ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )
example : "റഷീദ് വയസ്സ് 22 " .. "റഷീദിന് വയസ്സ് 22 ആയി" .. ഇങ്ങിനെ എഴുതിയത് കാണുബോള്‍ വീട്ടുകാര്‍ക്ക് മനസ്സിലാകും ഇവനെ ഇനി കല്യാണം കഴിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി അങ്ങോട്ട് നിര്‍ത്തരുത് .. എഴുതി കൊണ്ടേ ഇരിക്കുക ...!
2 . കടയില്‍ നിന്നോ മറ്റോ സാദനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് ഉറക്കെ ചോദിക്കുക "ഇതൊന്നും വാങ്ങി വെക്കാന്‍ ഇവിടെ ആരുമില്ലേ" (കൂടെ ചെറുതായി ഒന്ന് ദേശ്യപെടുക ..!).. ഒരു രണ്ടു മൂന്നു വട്ടം ഉറക്കെ വിളിച്ചു പറയുക .. പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്‍ക്ക് ..!! ( അതെ വാങ്ങി വെക്കാന്‍ ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഇവന്റെ ഈ ചീത്ത കേക്കണോ എന്ന് വീട്ടുകാര്‍ക്ക് തോന്നിയാല്‍ ... ങേ പിന്നെ നമ്മുടെ കല്യാണം ആയിരിക്കും ...!)
3 . എപ്പോഴും ദേശ്യപെടുക എല്ലാവരോടും .... എന്ത് പറഞ്ഞാലും ദേശ്യ പെടുക ..!! ( കല്യാണം കഴിയുന്നതോടു കൂടി ദേഷ്യം മാറും എന്ന് കരുതി കെട്ടിച്ചു തന്നല്ലോ ടിംഗ് ടിംഗ് ..)
4 . രാത്രി നേരം വൈകി വീട്ടിലേക്ക് വരിക ....! അഥവാ നേരത്തെ വന്നാലും വീട്ടില്‍ കയറരുത് പുറത്തു ഒളിഞ്ഞു നടക്കുക .. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ കഴിയും " അവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല കല്യാണം കഴിപ്പിക്കണം എന്ന് ".( കണ്ടോ കണ്ടോ ). .. ഹി ഹി ...!
5 .. വീട്ടുകാരെ കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട ) പെണ്ണ് ക്ട്ടിയാല്‍ ഉടന്‍ നിര്‍ത്തുക ..!! ഇനി വലിക്കാന്‍ വയ്യെങ്കിലും വലിക്കുന്നത് പോലെ കാണിക്കുക ....!
കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും ആത്മവിശ്വാസം ഒരിക്കലും കയ് വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട് ആത്മാര്‍ഥത പരമാവതി കാണിക്കണം എന്നാലേ നമുക്ക് വിജയപാതയില്‍ എത്താന്‍ പറ്റൂ ..!!!
6 .നിങ്ങള്‍ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക് കൊടുക്കുക .. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട് തന്നെ പറയുക "എനിക്കു എന്തിനാ ഇത്രയും വലിയ പുതപ്പു...! എനിക്കു ഈ കഷണം മതി എന്ന് ..." അത് കേള്‍ക്കേണ്ട താമസം നിങ്ങളുടെ വീട്ടുകാര്‍ക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ അടുത്ത ആഴ്ച ചിലപ്പോള്‍ നിങ്ങളുടെ കല്യാണം ആയിരിക്കും ,..!
7 .. നിലത്തു കിടക്കുക ...! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ കാണുന്നവര്‍ക്ക് മനസ്സിലാകും ..!! ഒന്ന് ചെയ്തു നോക്ക് .. അപ്പോള്‍ അറിയാം ബാച്ചികളെ .. ടിംഗ് ടിംഗ് ...!
8 . നാട്ടിലുള്ള എല്ലാ ബ്രോകെര്‍മ്മാരെയും സുഹുര്തുക്കള്‍ ആക്കി മാറ്റുക .. അവര്‍ക്ക് നമ്മുടെ കല്യാണത്തില്‍ വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ അല്ലെ....! നിരന്തരം അവരെ നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ ഇരിക്കുക .. തളരരുത് ...! പതറരുത് ...!
9 . ജോലിക്ക് പോകാതിരിക്കുക .. വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുക ( അതും അടുക്കളയില്‍ ) .. ഇതിന്റെ യൊക്കെ കൂടെ മുഖത്ത് നിരാശ കാണിക്കാന്‍ മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം ....!!!
10 . കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്‍ വഴി വെറുതെ വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ട താമസം കല്യാണ ആലോജനകള്‍ വന്നു തുടങ്ങും ....!
11 . താടിയും മീശയും വളര്‍ത്തുക ...! എല്ലാവരും ഒന്ന് അറിയട്ടെ ...! അല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരൊക്കെ ഇല്ലേ .. !!!
12 . നിങ്ങളുടെ സുഹുര്തുകളുടെ കല്യാണങ്ങള്‍ വീട്ടില്‍ ചര്‍ച്ചാ വിഷയമാക്കുക ... !!
example : " കൂടെ പഠിച്ച ശുക്കൂര്‍ . ബക്കര്‍ , രാഖവന്‍ . ഇങ്ങനെ തുടങ്ങി നിങ്ങളുടെ ഫ്രെണ്ട്സുകളുടെ കല്യാണം കഴിഞ്ഞന്ന് പറഞ്ഞു വീട്ടില്‍ ബഹളം ഉണ്ടാക്കുക .. ഭക്ഷണം ബഹിഷ്ക്കരിക്കല്‍ , കുളിക്കാതിരിക്കല്‍ , അടിപിടി ..... തുടങ്ങിയ മാര്‍ഗങ്ങലുമായി മുന്നോട്ടു പോവുക ഇതിനുള്ള മറുപടി നിങ്ങളുടെ കല്യാണം ആയിരിക്കും ...തീര്‍ച്ച ...! ഞാന്‍ ഉറപ്പു തരുന്നു ....!
13 . രണ്ടു തലയിണ വാങ്ങണം വാങ്ങണം എന്ന് തുടരെ തുടരെ വീട്ടില്‍ പറയുക ..!
ചിലപ്പോള്‍ ഒന്ന് പോരെ..? എന്ന് ചോദിക്കുമ്പോള്‍ ... ഇനി ഒന്ന് മതിയാ ..? എന്ന് പറഞ്ഞു ഒന്ന് നാണിച്ചു നില്‍ക്കുക ..!!! കല്യാണ പന്തല്‍ റെഡി ആയി തുടങ്ങും ആഴ്ചകള്‍ക്കുള്ളില്‍ ...!
part-2
-------
ഇനി പ്രവാസി ബാചികല്ക്ക് കല്യാണം
കഴിക്കാനുള്ള ചില അടവുകള്‍ :
കല്യാണം കഴിക്കാന്‍ സ്വപ്നം കണ്ടു ഗള്‍ഫില്‍
കുബൂസും പരിപ്പ് കറിയും തിന്നു നടക്കുന്നവര്‍ ,,..!
പോയാല്‍ കഴിപ്പിച്ചു തരുമോ ..? എന്ന് ചിന്തിച്ചു
നടക്കുന്നവര്‍..., ആരും പേടിക്കണ്ട ഈ എം ആര്‍
കെ നിങ്ങളെ കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചേ അടങ്ങൂ
ചെയ് .. പെണ്ണ് കെട്ടൂ ...!
പ്രവാസി ബാച്ചികള്‍ക്ക് പെണ്ണ് കെട്ടാന്‍ നാട്ടിലുള്ള
ബാച്ചികളുടെ റിസ്ക് യെടുക്കെണ്ടാതില്ല ചെറിയ
ഒന്ന് രണ്ടു ഐഡിയ കളിലൂടെ കാര്യം സാധിക്കാം
...!
നാട്ടില്‍ പോകാന്‍ തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ
നിങ്ങള്‍ വീട്ടുകാരോട് സുഹുര്തുക്കള്‍ വഴി
പറയിപ്പിക്കണം " വന്നാല്‍ അവന്റെ കല്യാണം
നമുക്ക് നടത്തണം എന്ന്.."...!
അതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുന്ന
സാധനങ്ങള്‍ക്ക് കൂടെ .. പെണ്‍കുട്ടികള്‍ കെട്ടുന്ന
ഒരു വാച് ..! ഒരു മോതിരം ..! മഹര്‍... etc
..,ഇങ്ങിനെ തുടങ്ങി കല്യാണത്തിന് പെണ്‍കുട്ടിക്ക്
ആവശ്യമായ സാദനങ്ങള്‍ വാങ്ങുക.. എന്നിട്ട്
വീട്ടിലെത്തിയ ഉടനെ ഇതൊക്കെ ഉമ്മാന്റെ
കയ്യില്‍ കൊടുത്ത ശേഷം നാണിച്ചു തല താഴ്ത്തി
ഒരു ചിരിയും....! ദേ ഇങ്ങിനെ... ഹി ഹി ഹി ..
സംഗതി ഉമ്മാക്ക് പുടി കിട്ടി ട്ടാ ...!
അത് പോലെ നാട്ടിലേക്കു വിളിക്കുമ്പോഴൊക്കെ
ഗള്‍ഫിലെ സ്ഥിതികള്‍ അവതരിപ്പിക്കുകയും കൂടെ
കല്യാണം കഴിച്ചവര്‍ക്ക് നല്ല സ്കോപ് ആണ് ....!
നല്ല ജോലി കിട്ടും.., നല്ല ശമ്പളം ആണ്,, നമ്മള്‍
കല്യാണം കഴിക്കാത്തവര്‍ക്ക് ഒരു പ്രയോജനവും
ഇല്ലാ എന്നൊക്കെ പറഞ്ഞു ഒന്ന് നെടുവീര്‍പ്പിടുക
,, അടുത്ത ലീവിന് കല്യാണം കഴിപ്പിച്ചേ നിങ്ങളെ
തിരിച്ചു വിടു.. ഹി ഹി കിടക്കട്ടെ പോയാല്‍ ഒരു
കള്ളം കിട്ടിയാല്‍ ഒരു പെണ്ണ് ...!